05 January, 2018 10:22:20 PM


കാണക്കാരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ കാണക്കാരി പള്ളി പടിയ്ക്കും അമ്പലക്കവലയ്ക്കും മധ്യേ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ അലന്‍, ബാബു, ടോണി, റോസമ്മ, ജോണി, ഷാരോണ്‍ എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച രാത്രി മണിയോടെ 9.45 ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഏറെ നേരം തടസപെട്ടു. റോഡിന്‍റെ നടുവില്‍ കോര്‍ത്തു കിടന്ന കാറുകള്‍ ഫയര്‍ഫോഴ്സ് സംഘം എത്തി നാട്ടുകാരുടെ സഹായത്തോടെ നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.



Share this News Now:
  • Google+
Like(s): 2158