05 January, 2018 01:34:07 PM


വി​വാ​ഹ​ത്തി​നു മുമ്പ് പ​ര​സ്പ​രം സം​സാ​രി​ച്ച വ​ധൂ​വ​ര​ന്‍​മാ​രെ അമ്മാവന്‍ കൊ​ല​പ്പെ​ടു​ത്തി



ക​റാ​ച്ചി: വി​വാ​ഹ​ത്തി​നു മുമ്പ്  പ​ര​സ്പ​രം സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ വ​ധൂ​വ​ര​ന്‍​മാ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലാ​ണ് ദു​ര​ഭി​മാ​ന​ക്കൊ​ല​യു​ടെ ക​ണ്ണി​യി​ലെ അ​വ​സാ​ന സം​ഭ​വം. ന​സീ​റ​ന്‍ എ​ന്ന പെ​ണ്‍​കു​ട്ടി​യും അ​വ​രു​ടെ പ്ര​തി​ശ്രു​ത​വ​ര​ന്‍ ഷാ​ഹി​ദും ന​ഗ​ര​ത്തി​ല്‍​വ​ച്ച്‌ സം​സാ​രി​ക്കു​ന്ന​തു ക​ണ്ട ബ​ന്ധു ദേ​ഷ്യ​പ്പെ​ട്ട് ഇ​രു​വ​രേ​യും വെ​ടി​വെ​ച്ചി​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​നാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​നാ​യ മ​റ്റൊ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ക്സ്പ്ര​സ് ന്യൂ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.
 
പാ​കി​സ്ഥാ​നി​ല്‍ ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​മാ​യി ഒ​രു വ​ര്‍​ഷം ശ​രാ​ശ​രി 650 ദു​ര​ഭി​മാ​ന കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. ഇ​വ​യി​ല്‍ മി​ക്ക​വ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ത് ല​ഭി​ച്ച ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ അ​ധി​കം വ​രു​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.



Share this News Now:
  • Google+
Like(s): 130