05 January, 2018 01:30:08 PM


രോഗിയായ അമ്മയെ മകന്‍ ടെറസിനു മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി



രാജ്കോട്ട്: രോഗിയായ അമ്മയെ മകന്‍ ടെറസിനു മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മയുടെ രോഗത്തില്‍ മനസുമടുത്തതിനെ തുടര്‍ന്നാണ് അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നിനെ മകനായ സന്ദീപ് നെത്വാനി കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു സംഭവം.

അമ്മ കെട്ടിടത്തിന്റെ ടെറസില്‍നിന്ന് കാല്‍വഴുതിവീണ് മരിച്ചെന്നാണ് സന്ദീപ് ആദ്യം പൊലീസില്‍ അറിയിച്ചിരുന്നത്. ഈഘട്ടത്തില്‍ സംശയമൊന്നും തോന്നാത്തതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് മുതിര്‍ന്നില്ല. എന്നാല്‍ പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് വീണ്ടും അന്വേഷിച്ചു.

അപ്പാര്‍ട്ട്മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച്‌ ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു. ജയശ്രീ ബെന്നിന്റെ ഒരേയൊരു മകനാണ് സന്ദീപ്. രാജ്കോട്ടിലെ ഫാര്‍മസി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയാണിയാള്‍.



Share this News Now:
  • Google+
Like(s): 186