05 January, 2018 01:22:02 PM


കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് കൂട്ട് കെട്ടില്ലെന്ന് മുഖ്യമന്ത്രി



കൊല്ലം: കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് കൂട്ട് കെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതക്കെതിരേ കൂട്ട് കെട്ട് ഉണ്ടാക്കുന്ന പൊലെ അല്ല തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി. കോണ്‍ഗ്രസിനെ കൂട്ട് പിടിച്ചുള്ള ഒരു തെരഞ്ഞെടുപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


നവ ഉദാരവല്‍ക്കരണ നയത്തിന്‍റെ വക്താക്കളാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ ഈ നയം കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ പ്രശ്നമാണെന്നും സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.




Share this News Now:
  • Google+
Like(s): 161