05 January, 2018 01:11:13 PM
കഞ്ചാവ് കൃഷിയുമായി ഇടിക്കൂട്ടിലെ രാജാവ് മൈക്ക് ടൈസണ്‍
കാലിഫോര്‍ണിയ സിറ്റി: ഇടിക്കൂട്ടിലെ രാജാവ് മൈക്ക് ടൈസണ്‍ സ്വന്തം നാട്ടില്‍ കഞ്ചാവ് കൃഷി ആരംഭിക്കുന്നു. കാലിഫോര്‍ണിയയില്‍ കഞ്ചാവ് വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടൈസണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഞ്ചാവ് കൃഷി ചെയ്യുന്നത് ചികിത്സാവശ്യങ്ങള്ക്കായത് കൊണ്ട് സര്കാറിെന്റ പിന്തുണയും ടൈസണുണ്ട്. കാലിഫോര്‍ണിയ നഗരത്തില്‍ ഒരു കഞ്ചാവ് റിസോര്‍ട്ട് പണിയാനുള്ള പ്രാഥമിക കാര്യങ്ങളിലാണ് ടൈസണും പങ്കാളികളും.
ടൈസന്റെ കഞ്ചാവ് കൃഷിയെ പ്രകീര്‍ത്തിച്ച് കാലിഫോര്‍ണിയ മേയര്‍ ജെന്നിഫര്‍ വുഡ് രംഗത്തെത്തി. പദ്ധതിയിലൂടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ലഭ്യമാക്കാമെന്നും. ഇതിലൂടെ ഒരുപാട് പേര്‍ക്ക് ജോലിയും വരുമാനവും ലഭിക്കുമെന്നും മേയര്‍ പറഞ്ഞു. നേരത്തെ കഞ്ചാവ് ഉപഭോഗം കാലിഫോര്‍ണിയ നഗരത്തില്‍ നിയമ വിധേയമാക്കിയിരുന്നു. എന്നാല്‍ എല്ലാ നഗരങ്ങളിലും ഇൗ വിട്ടുവീഴ്ച്ചയില്ല. ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളില്‍ കഞ്ചാവ് കൈവശം വെക്കുന്നതടക്കം ഫെഡറല്‍ കുറ്റമാണ്.