Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

05 January, 2018 12:42:31 PM


പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്താനായി അമ്പലപ്പുഴ സംഘം നാളെ പുറപ്പെടും



ആലപ്പുഴ: എരുമേലി പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്താനായി അമ്പലപ്പുഴ സംഘം നാളെ പുറപ്പെടും. അമ്പലപ്പുഴയിലെ ഏഴുകരകളില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിലുള്ളത്. കരകളില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ ഇന്ന് കെട്ടുനിറച്ച്‌ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് വൈകുന്നേരം എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തിടമ്പ് തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ സമൂഹ പെരിയോന് കൈമാറുന്നതോടെ രഥഘോഷയാത്ര ചടങ്ങുകള്‍ക്കും തുടക്കമാകും.


നാളെ രാവിലെ ആരംഭിക്കുന്ന രഥയാത്ര നഗരപ്രദക്ഷിണം നടത്തി രാത്രി എട്ടോടെ ക്ഷേത്രത്തില്‍ സമാപിക്കും. ഏഴിനു പുലര്‍ച്ചെ അമ്പലപ്പുഴയില്‍ നിന്നും ആരംഭിക്കുന്ന രഥഘോഷയാത്ര വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങി കവിയൂര്‍ ക്ഷേത്രത്തിലെത്തും. എട്ടിന് രാവിലെ ഇവിടെ നിന്നും യാത്ര തുടര്‍ന്ന് രാത്രി ഏഴിന് മണിമല ദേവീക്ഷേത്രത്തിലെത്തും. ഒമ്പതിന് ആഴിപൂജ നടക്കും. പത്തിന് രാവിലെ എരുമേലിയിലേക്ക് രഥഘോഷയാത്രാ പ്രയാണം.


ഉച്ചയ്ക്ക് പന്ത്രണ്ടിന് എരുമേലിയിലെത്തുന്ന സംഘത്തിന്‍റെ നേതൃത്വത്തില്‍ 11നാണ് പേട്ടതുള്ളല്‍. രാത്രി ക്ഷേത്രത്തില്‍ ആഴിപൂജ നടത്തിയ ശേഷം സംഘം ശബരിമലയിലേക്ക് തിരിക്കും. 13ന് പമ്പാസദ്യയ്ക്കു ശേഷമാണ് മലകയറ്റം. മകരവിളക്ക് ദിവസമായ 14ന് അമ്പലപ്പുഴ സംഘത്തിന്റെ വക നെയ്യഭിഷേകം, അത്താഴപൂജയ്ക്ക് മഹാനിവേദ്യം എന്നിവയുമുണ്ടാകും.

15നു വൈകുന്നേരം മാളികപ്പുറത്തു നിന്നും സന്നിധാനത്തേക്കു നടത്തുന്ന ശീവേലിക്കും തുടര്‍ന്ന് പതിനെട്ടാംപടിയില്‍ നടത്തുന്ന കര്‍പ്പൂരാരാധനയ്ക്കും ശേഷം ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും. പത്രസമ്മേളനത്തില്‍ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം വൈസ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍, കെ. ചന്ദ്രകുമാര്‍, ആര്‍.മധു എന്നിവര്‍ പങ്കെടുത്തു




Share this News Now:
  • Google+
Like(s): 141