05 January, 2018 12:23:41 PM


നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിച്ച പ്രകാശ് രാജിന് മാധ്യമ വിലക്ക്



ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നിഷിധമായി വിമര്‍ശിക്കുന്ന തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന് മാധ്യമ വിലക്ക്.കന്നട പത്രത്തില്‍ പ്രകാശ് രാജ് എഴുതിവന്ന ഏറെ വായനക്കാരുള്ള 'സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന കോളത്തിനാണ് പിടിവീണത്. സ്വന്തം ട്വിറ്റര്‍ പേജിലൂടെ പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തന്‍റെ വിലക്കിന് പിന്നില്‍ ബിജെപിയുടെ കരങ്ങള്‍ തന്നെയാണെന്നും പ്രകാശ് രാജ് തന്‍റെ പോസ്റ്റിലൂടെ പറയാതെ പറയുന്നുണ്ട്.


ട്വിറ്ററിന്‍റെ പൂര്‍ണ്ണരൂപം


'എന്‍റെ ഏറെ വായനക്കാരുള്ള കോളം പൊടുന്നനെ നിര്‍ത്തിയിരിക്കുന്നു. പ്രിയപ്പെട്ട അദൃശ്യ കരങ്ങളേ, നിങ്ങളെ എനിക്ക് കാണാനാകില്ലെന്ന് കരുതിയോ..?'നേരത്തെ, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച്‌ നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.'വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി, പക്ഷെ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?': എന്ന് പ്രകാശ് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്‍റെ പ്രതികരണം.



Share this News Now:
  • Google+
Like(s): 205