05 January, 2018 11:52:54 AM


തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍



കൊച്ചി: ഭൂമി കയ്യേറ്റത്തില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യകത്മാക്കി. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകളില്‍ അവ്വ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ വിഷയം ജില്ലാ കളക്ടര്‍ മുമ്ബാകെ ഉന്നയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എതിര്‍പ്പറിയിക്കാന്‍ പത്ത് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ വയല്‍ നികത്തിയ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ കലക്ടര്‍ കെ. വേണു ഗോപാല്‍, മുന്‍ സബ് കലക്ടര്‍ സൗരഭ് ജെയിന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമ ലംഘനം, ഗൂഢാലോചന, ഒൗദ്യേഗിക പദവി ദുരുപയോഗം ചെയ്യല്‍, നിലം നികത്തല്‍ നിരോധന നിയമ ലംഘനം, പൊതുമുതല്‍ അപഹരണം തുടങ്ങിയ കുറ്റങ്ങള്‍ നികത്തി കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം. പ്രഥമവിവര റിപ്പോര്‍ട്ട് 18ന് കോടതിയില്‍ ഹാജരാക്കണമെന്നും വിജിലന്‍സ് എന്‍ക്വയറി കമ്മീഷന്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജി ഉത്തരവിട്ടു.



Share this News Now:
  • Google+
Like(s): 166