Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

04 January, 2018 08:47:26 PM


കോട്ടയം പേരൂരില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം



കോട്ടയം: പേരൂര്‍ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം. കറുത്തേടം ജംഗ്ഷനില്‍ കരോട്ട്കുമ്മനത്തില്‍ വിനു വര്‍ഗ്ഗീസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുന്നില്‍ വാതില്‍ കമ്പിപ്പാരയോ അതേപോലുള്ള മറ്റ് മാരകായുധങ്ങളോ ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗനമം.



കിടപ്പു മുറിയിലെയും ഊണുമുറിയിലെയും  അലമാരകളും ഡ്രസ്സിംഗ് ടേബിളിലെ ഡ്രോകളും  തുറന്ന നിലയിലാണ്. ആഭരണപ്പെട്ടിയും തുറന്നിട്ടുണ്ട്.  വിനുവും അമ്മയും മാത്രമാണ് ഇവിടെ താമസം. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലിക്കാരനായ വിനു അമ്മയ്ക്കൊപ്പം തിരുവനന്തപുരത്താണ് താമസം. ആഴ്ചാവസാനം വീട്ടിലെത്തുന്ന ഇവര്‍ തിങ്കളാഴ്ചയോടെ തിരുവനന്തപുരത്തേക്ക് മടങ്ങാറാണ് പതിവ്. അതുകൊണ്ടുതന്നെ മോഷണം നടന്നത് എപ്പോഴാണെന്ന് കൃത്യമായി അറിയാന്‍ സാധിച്ചിട്ടില്ല. വിനുവും അമ്മയും തിരുവനന്തപുരത്തു നിന്ന് എത്തിയശേഷം മാത്രമേ നഷ്ടപ്പെട്ടതെന്തൊക്കയാണെന്ന് അറിയാന്‍ കഴിയൂ.


ഇന്ന് വൈകുന്നേരം വിനുവിന്‍റെ ഇളയച്ഛന്‍റെ മകനാണ് വീടിന്‍റെ മുന്‍വാതില്‍ തുറന്ന നിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.  നാളെ വിരലടയാള വിദഗ്ധര്‍  സംഭവ സ്ഥലത്തെത്തും. ഏറ്റുമൂ‌ാനൂര്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 




Share this News Now:
  • Google+
Like(s): 1445