04 January, 2018 06:59:40 PM


നീണ്ടൂര്‍ എസ് കെ വി എസ് സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി



കോട്ടയം: നീണ്ടൂര്‍ എസ് കെ വി എസ് സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി.  മാതാപിതാക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. പ്ലസ്ടു വിദ്യാര്‍ത്ഥികളായ പതിനേഴുകാരെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്.  ഇന്നലെ സ്കൂളില്‍ നിന്നും വീട്ടിലെത്തണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളിലും, സുഹൃത്തുക്കള്‍ക്കിടയിലും അന്വേഷണം നടത്തി. കുട്ടികളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. നീണ്ടൂര്‍ കല്ലറ സ്വദേശികളാണ് കാണാതായ വിദ്യാര്‍ത്ഥികള്‍.



Share this News Now:
  • Google+
Like(s): 1492