04 January, 2018 03:25:55 PM


സ്കൂള്‍ കലോത്സവം; ഇലഞ്ഞി വാര്‍ത്ത പത്രിക പ്രകാശനം ചെയ്തു



തൃശ്ശൂര്‍: കേരള സ്കൂള്‍ കലോത്സവത്തിന്‍റെ പ്രത്യേകതകള്‍ വിദ്യാര്‍ത്ഥികളിലും ജനങ്ങളിലും എത്തിക്കാന്‍ പ്രോഗ്രാം കമ്മിറ്റി വാര്‍ത്ത പത്രിക ഇലഞ്ഞി പ്രകാശനം ചെയ്തു. വാര്‍ത്ത പത്രികയുടെ പ്രകാശനം സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ഗവണ്‍മെ ന്‍റ് മോഡല്‍ ഗേള്‍സ് സ്കൂളില്‍ നിര്‍വഹിച്ചു.  


വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി ഏറ്റുവാങ്ങി. മുരളി പെരുനെല്ലി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ടി വി മദനമോഹനന്‍, എ കെ മൊയ്തീന്‍, ഇ ഡി ഡേവീസ്, കെ എന്‍ ജോസ്, പശുപതി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എഴുതിയ മത്സരങ്ങള്‍ മഹോത്സവങ്ങളാകട്ടേ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലിയുടെ കലോത്സവത്തിന്റെ 24 വേദികളില്‍ 12000 പൊന്‍താരങ്ങള്‍ ഉദിക്കുന്നു തുടങ്ങി കലോത്സവുമായി ബന്ധപ്പെട്ട പ്രഗല്ഭരുടെ കുറിപ്പുകള്‍ ഇലഞ്ഞിയിലുണ്ട്. ജനുവരി 6 മുതല്‍ കലോത്സവ സമാപനം വരെ വാര്‍ത്ത പത്രിക പ്രസിദ്ധീകരിക്കും.



Share this News Now:
  • Google+
Like(s): 241