Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

04 January, 2018 01:35:31 PM


തിരഞ്ഞെടുപ്പ്: ബിജെപി ലക്ഷ്യമിടുന്ന 11 മണ്ഡലങ്ങളില്‍ കാസര്‍കോടും



കാസര്‍കോട്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്ന 11 മണ്ഡലങ്ങളില്‍ കാസര്‍കോടും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, ആലപ്പുഴ, പത്തനംതിട്ട, ചാലക്കുടി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ലോക്സഭാ മണ്ഡലങ്ങള്‍ക്കൊപ്പമാണ് ബി.ജെ.പി മൂന്നാം സ്ഥാനത്തുള്ള കാസര്‍കോട് മണ്ഡലവും ഉന്നമിട്ട് ദേശീയ അധ്യക്ഷന്‍ അമിത്ഷാ ലിസ്റ്റ് തയ്യാറാക്കിയത്.


മംഗളൂരു എം.പി നളിന്‍കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എ ന്നിവര്‍ക്ക് ഈ മണ്ഡലങ്ങളുടെ ചുമതല നല്‍കി. ഊര്‍ജ്ജിതമായി ശ്രമിച്ചാല്‍ 11 മണ്ഡലങ്ങളിലും  വിജയിക്കാനാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.



Share this News Now:
  • Google+
Like(s): 100