04 January, 2018 01:29:06 PM


ദില്ലിയിലെ കൊടുംതണുപ്പില്‍ റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്സല്‍ നടത്തി സൈനികര്‍



ദില്ലി: ദില്ലിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുമ്പോഴും മഞ്ഞിനെ അവഗണിച്ച്‌ കൊടുംതണുപ്പില്‍ റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്സല്‍ നടത്തുകയാണ് സൈനികര്‍. പുലര്‍ച്ചെ ഡല്‍ഹിയിലെ രാജ്പഥിലാണ് സൈനികര്‍ അതിശൈത്യത്തെ അവഗണിച്ച്‌ യൂണിഫോമില്‍ പരേഡ് നടത്തുന്നത്.


കനത്തമൂടല്‍ മഞ്ഞ് കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാനസര്‍വീസുകള്‍ ഇന്നും താറുമാറായി. 20 വിമാനങ്ങളുടെ സമയക്രമങ്ങളാണ് മാറ്റിയത്. ഡല്‍ഹിയില്‍ നിന്നുള്ള പല ട്രെയിനുകളും വൈകി. റെയില്‍വേ 14 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 18 ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും 60 സര്‍വീസുകള്‍ നേരം വൈകി സര്‍വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 124