04 January, 2018 01:13:39 PM


വി.എന്‍.വാസവന്‍ വീണ്ടും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി




കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.എന്‍.വാസവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണ് വാസവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. അഞ്ചു പുതുമുഖങ്ങളടക്കം 37 പേരടങ്ങുന്ന ജില്ലാ കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു.


എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്. സി തോമസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തങ്കമ ജോര്‍ജുകുട്ടി, അയര്‍കുന്നം ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ പി.എന്‍ ബിനു, ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറികെ.എന്‍. വേണുഗോപാല്‍, ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.സി ജോസഫ് എന്നിവരാണ് പുതുമുഖങ്ങള്‍.


വി എന്‍ വാസവന്‍, എം ടി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി കെ ഹരികുമാര്‍, സി ജെ ജോസഫ്, എ വി റസല്‍, ടി ആര്‍ രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്, പി എന്‍ പ്രഭാകരന്‍, കെ എന്‍ രവി, ഐയ്മനം ബാബു, പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, എം കെ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍, വി പി ഇസ്മയില്‍, കെ എം രാധാകൃഷ്ണന്‍, പി വി സുനില്‍, ജോയി ജോര്‍ജ്, ഇ എം കുഞ്ഞുമുഹമ്മദ്, റെജി സക്കറിയ, എം എസ് സാനു, പി ഷാനവാസ്, ആര്‍ നരേന്ദ്രനാഥ്, പി എം തങ്കപ്പന്‍, രമാ മോഹന്‍, വി ജയപ്രകാശ്, ആര്‍ ടി മധുസൂദനന്‍, കെ രാജേഷ്, ഗിരീഷ് എസ് നായര്‍, കെ കെ ഗണേശന്‍, എന്നിവരും പുതുമുഖങ്ങളായ പി എന്‍ ബിനു, തങ്കമ്മ ജോര്‍ജുകുട്ടി, ജെയ്ക് സി തോമസ്, കെ എന്‍ വേണുഗോപാല്‍, കെ സി ജോസഫ് ചങ്ങനാശ്ശേരി, വി പി ഇബ്രാഹിം എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.


അതേസമയം പൂഞ്ഞാറിലെ തോല്‍വിയുടെ പേരില്‍ അച്ചടക്ക നടപടി നേരിട്ട മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.ഇബ്രാഹിമിനെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തും. ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. വൈകിട്ടു പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.







Share this News Now:
  • Google+
Like(s): 138