Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

04 January, 2018 12:52:21 PM


ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി



കോപ്പന്‍ഹേഗന്‍: ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക പ്രദര്‍ശന സ്ഥലത്ത് നിന്ന് മോഷണം പോയി. 13 ലക്ഷം ഡോളര്‍ വിലയുള്ള ഒരു കുപ്പി വോഡ്കയാണ് മോഷണം പോയത്. കഫേ 33 ബാറില്‍ നിന്നാണ് ഇത് മോഷ് ടിക്കപ്പെട്ടത്. ബാറില്‍ നിന്ന് ആകെ നഷ് ടമായത് ഈ ഒരു കുപ്പി മദ്യം മാത്രമാണ്. റുസ്സോ-ബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക ഉണ്ടാക്കിയത് മൂന്നു കിലോ സ്വര്‍ണവും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണെന്ന് ഡെന്മാര്‍ക്കിലെ ടിവി2 റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ വജ്രം പതിപ്പിച്ചതാണ് കുപ്പിയുടെ അടപ്പ്.


ബാര്‍ ഉടമയായ ബ്രിയാന്‍ ഇങ്ബര്‍ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്‍റേജ് കാറിന്‍റെ മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. മദ്യകുപ്പി ഇന്‍ഷുര്‍ ചെയ്തിരുന്നില്ല. ലാത്വിയ ആസ്ഥാനമായുള്ള ഡാര്‍ട്സ് മോട്ടോര്‍ കമ്ബനിയില്‍ നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്കയെന്ന് ബ്രിയാന്‍ പറയുന്നു.പ്രദര്‍ശനത്തിനായി ബാറില്‍ വച്ചിരുന്നതാണ് ഈ കുപ്പി. റഷ്യന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റുസ്സോ ബാള്‍ട്ടിക്ക് കമ്പനി നൂറാം വര്‍ഷം പ്രമാണിച്ചാണ് ഈ വോഡ്ക കാറിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചത്.



Share this News Now:
  • Google+
Like(s): 342