03 January, 2018 03:14:31 PM


പ​ഞ്ചിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യതോടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സമയത്ത് ജോലിക്കെത്തിയത് 2873 പേ​ർ



തി​രു​വ​ന​ന്ത​പു​രം: പു​തി​യ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10.15ന​കം ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2873 പേ​ർ. 716 പേ​ർ വൈ​കി​യാ​ണ് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 908 പേ​ർ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 

പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ 3050 പേ​ർ മാ​ത്ര​മാ​ണ് കൃ​ത്യ​സ​മ​യ​ത്ത് ജോ​ലി​ക്കെ​ത്തി​യ​ത്. രാ​വി​ലെ 10.15ന​കം ഇ​ത്ര​യും പേ​ർ പ​ഞ്ച് ചെ​യ്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ ആ​കെ​യു​ള്ള 4,497 ജീ​വ​ന​ക്കാ​രി​ൽ 946 പേ​ർ വൈ​കി​യാ​ണ് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 501 പേ​ർ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28ന് ​കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 1047 പേ​രാ​യി​രു​ന്നു. 2150 പേ​ർ വൈ​കി​യാ​ണ് അ​ന്ന് പ​ഞ്ച് ചെ​യ്ത​ത്.

ജീ​വ​ന​ക്കാ​ർ കൃ​ത്യ​സ​മ​യ​ത്തെ​ത്തു​ന്നി​ല്ല, ഫ​യ​ൽ നീ​ങ്ങു​ന്നി​ല്ല, എ​ന്നീ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ബ​യോ​മെ​ട്രി​ക്ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന സ്പാ​ർ​ക്ക് എ​ന്ന സോ​ഫ്ട്വെ​യ​റു​മാ​യി ഇ​തി​നെ ബ​ന്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ജോ​ലി​ക്ക് താ​മ​സി​ച്ച് എ​ത്തു​ന്ന​വ​ർ​ക്കും ജോ​ലി സ്ഥ​ല​ത്തു​നി​ന്നും നേ​ര​ത്തെ പോ​കു​ന്ന​വ​ർ​ക്കും ശ​ന്പ​ള​ത്തി​ൽ പി​ടി​വീ​ഴും. 2008 മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ പ​ഞ്ചിം​ഗ് ഏ​ർ​പ്പെ ടു​ത്തി​യെ​ങ്കി​ലും ശമ്പ​ള​ത്തെ ബാ​ധി​ച്ചി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ള്ള ശ​ക്ത​മാ​യ എ​തി​ർ​പ്പും മ​റി​ക​ട​ന്നാ​ണ് പു​തി​യ സം​വി​ധാ​നം സ​ർ​ക്കാ​ർ ഒ​രു​ക്കി​യ​ത്.

ഒ​രു മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ ഗ്രേ​സ് ടൈം ​ന​ല്കും. ഈ ​പ​രി​ധി ക​ഴി​യു​ന്ന​വ​ർ​ക്ക് ഒ​രു കാ​ഷ്വ​ൽ ലീ​വ് ന​ഷ്ട​മാ​കും. പ​ഞ്ചിം​ഗി​നൊ​പ്പം ഹാ​ജ​ർ ബു​ക്കി​ലും ഒ​പ്പി​ട​ണം. പൊ​തു​ഭ​ര​ണം, ധ​നം, നി​യ​മ വ​കു​പ്പു​ക​ളി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രാ​കും പ​ഞ്ചിം​ഗ് നി​രീ​ക്ഷി​ക്കു​ക. തു​ട​ക്ക​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലും തു​ട​ർ​ന്ന് മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും പ​ഞ്ചിം​ഗ് വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചിം​ഗി​ൽ​നി​ന്ന് മ​ന്ത്രി​മാ​രെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന് പ​ഞ്ചിം​ഗ് ബാ​ധ​ക​മാ​ണ്.



Share this News Now:
  • Google+
Like(s): 132