Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

03 January, 2018 03:13:52 PM


ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 6ന്: അട്ടിമറിയ്ക്ക് സാധ്യത

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പാറോലിക്കല്‍ വാര്‍ഡില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ജോയി മന്നാമല യുഡിഎഫ് - കേരളാ കോണ്‍‌ഗ്രസ് പിന്തുണയോടെ അടുത്ത ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് ധാരണ. ഇതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ സംഭവിച്ചതുപോലെ അട്ടിമറിയ്ക്ക് സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ രാജിവെച്ച ഒഴിവിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ജോയി മന്നാമല (സ്വതന്ത്രന്‍), ജോര്‍ജ് പുല്ലാട്ട് (കേരളാ കോണ്‍ഗ്രസ്), ബിജു കൂമ്പിക്കന്‍ (കോണ്‍ഗ്രസ്) എന്നിവര്‍ ചെയര്‍മാന്‍ പദവി വീതിച്ചെടുക്കണമെന്ന ധാരണയിലാണ് കേരളാ കോണ്‍ഗ്രസ് ജോയി മന്നാമലയ്ക്ക് പിന്തുണ നല്‍കുന്നത്. ഇപ്പോള്‍ ഏറ്റുമാനൂര്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും കോണ്‍ഗ്രസിലെ വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ മാറികൊടുക്കണമെന്ന ആവശ്യവും ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. മുന്‍ധാരണ പ്രകാരം കോണ്‍ഗ്രസിലെ സി.എസ്.ജോസഫിനുശേഷം കേരളാ കോണ്‍ഗ്രസിന് സീറ്റ് കൈമാറാതെയാണ് വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ സ്ഥാനമേറ്റത്. 

നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ റോസമ്മ സിബിയുടെ ഭര്‍ത്താവും കേരളാ കോണ്‍ഗ്രസ് നേതാവുമായ സിബി ചിറയിലാണ് വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ രാജിവെച്ചാല്‍ ബാങ്കില്‍ അടുത്ത പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. സിബിയ്ക്കുവേണ്ടി ഉണ്ണികൃഷ്ണന്‍ വ്യാഴാഴ്ച രാജി സമര്‍പ്പിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്. രാജി സമര്‍പ്പിച്ചില്ലെങ്കില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് തങ്ങളുടെ ധാരണ തെറ്റിക്കാനാണ് സാധ്യത തെളിയുന്നത്. അങ്ങനെ വന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ സംഭവിച്ചതു പോലെ എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്ന് ഭരണം പിടിച്ചെടുക്കാനുള്ള നടപടികള്‍ കേരളാ കോണ്‍ഗ്രസ് സ്വീകരിച്ചേക്കും. 

മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, എല്‍ഡിഎഫ് - 12 എന്നിങ്ങനെയാണ് കക്ഷിനില.Share this News Now:
  • Google+
Like(s): 880