03 January, 2018 03:13:38 PM


നാട്ടിൽ ഭീതി പരത്തി നീണ്ടൂരിലും കറുത്ത സ്റ്റിക്കർ



നീണ്ടൂർ: നാട്ടിൽ ഭീതി പരത്തി നീണ്ടൂരിലും കറുത്ത സ്റ്റിക്കർ. പ്ലാച്ചേരിൽ പുത്തൻ പുരയിൽ ജിജ എബ്രാഹത്തിന്‍റെ വീട്ടിലാണ് ബുധനാഴ്ച പുലർച്ചെ ജനൽ പാളിയിൽ സ്റ്റിക്കർ ഒട്ടിച്ച നിലയിൽ കണ്ടത് നീണ്ടുരിൽ ആദ്യമായാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തത്.

സംഭവം അറിഞ്ഞ ഉടൻ ധാരാളം ആൾക്കാർ സംഭവസ്ഥലത്ത് എത്തി. സാമുഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി. ജനങ്ങളുടെ ആശങ്ക അകറ്റണമെന്നുo പോലിസിന്‍റെ പെട്രോളിങ്ങ് ശക്തമാക്കണമെന്നും വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വെസ്പ്രസിഡൻറ്റുമായ എ.സി. ജേക്കബ്ബും, കേരളാകോൺഗ്രസ്സ് (എം) നീണ്ടൂർ മണ്ഡലം പ്രസിഡന്‍റ് തോമസ്കോട്ടൂരും ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 191