03 January, 2018 03:13:25 PM


'ഒരു കുടുംബത്തിന് ഒരു കാര്‍'; ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി



ദില്ലി: സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് 'ഒരു കുടുംബത്തിന് ഒരു കാര്‍' എന്ന നയം രൂപവത്കരിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് യു.ഡി. ശെല്‍വി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയഘില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.


വാണിജ്യ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മനുഷ്യജീവന് കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് അഭിഭാഷകനായ സാജന്‍ കെ. സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിന് ഒരു കാര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാവൂ എന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.



Share this News Now:
  • Google+
Like(s): 132