03 January, 2018 03:13:05 PM


രാ​ജ്യ​സ​ഭാ സീ​റ്റ് ഉ​റ​പ്പി​ച്ച​ശേ​ഷ​മാണ് സു​ശീ​ൽ ഗു​പ്ത പാ​ർ​ട്ടി​വി​ട്ട​തെന്ന് കോ​ണ്‍​ഗ്ര​സ്




ദില്ലി: രാ​ജ്യ​സ​ഭ​യി​ൽ സീ​റ്റ് ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​ണ് സു​ശീ​ൽ ഗു​പ്ത കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ​യ് മാ​ക്ക​ൻ. എ​എ​പി​യു​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യി സു​ശീ​ൽ ഗു​പ്ത​യെ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​യ്ക്കു​ന്ന​തി​നാ​യി സു​ശീ​ൽ ഗു​പ്ത ത​ന്നെ​യാ​ണ് സ​മീ​പി​ച്ച​തെ​ന്നും അ​ന്നു​ത​ന്നെ രാ​ജ്യ​സ​ഭാ സീ​റ്റി​ന്‍റെ കാ​ര്യം അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും മാ​ക്ക​ൻ ആ​രോ​പി​ച്ചു. 

മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വാ​യ സ​ഞ്ജ​യ് സിം​ഗ്, ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റും ജി​എ​സ്ടി വി​ദ​ഗ്ധ​നു​മാ​യ എ​ൻ.​ഡി ഗു​പ്ത, സു​ശീ​ൽ ഗു​പ്ത എ​ന്നി​വ​രെ​യാ​ണു എ​എ​പി രാ​ജ്യ​സ​ഭ​യി​ലേ​ക്കു നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​നി​ന്നു ത​ഴ​യ​പ്പെ​ട്ട​തോ​ടെ പാ​ർ​ട്ടി​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി നേ​താ​വ് കു​മാ​ർ വി​ശ്വാ​സ് രം​ഗ​ത്തെ​ത്തി. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മു​ൻ​പ് മു​ന്ന​റി​യി​പ്പു ത​ന്നി​രു​ന്ന​തു​പോ​ലെ ത​ന്നെ ത​നി​ക്കൊ​രു ത​ട്ടു​ത​ന്നു എ​ന്നാ​ണു കു​മാ​ർ വി​ശ്വാ​സ് പ്ര​തി​ക​രി​ച്ച​ത്. 

സു​ശീ​ൽ ഗു​പ്ത​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്, പാ​ർ​ട്ടി വി​ട്ടു പോ​യ സ്ഥാ​പ​ക നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വും കേ​ജ​രി​വാ​ളി​നെ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. സു​ശീ​ൽ ഗു​പ്ത​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ലൂ​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി സീ​റ്റ് വി​ല​യ്ക്കു വി​ൽ​ക്കു​ന്ന ബി​എ​സ്പി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​യെ​ന്ന് പാ​ർ​ട്ടി​യു​ടെ മു​ൻ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം മ​യ​ങ്ക് ഗാ​ന്ധി ആ​രോ​പി​ച്ചു.



Share this News Now:
  • Google+
Like(s): 76