03 January, 2018 02:20:28 PM


സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ വി.എസിനെതിരെ രൂക്ഷ വിമര്‍ശനം



കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഭരണപരിഷ്​കാര കമീഷന്‍ വി.എസ്​ അച്യുതാനന്ദന്​ രൂക്ഷവിമര്‍ശനമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പ്രചരണത്തിന് എത്തിയ വി.എസ് സ്ഥാനാര്‍ത്ഥിയോട് അസഹിഷ്ണതയോടെ പെരുമാറി. സ്ഥാനാര്‍ത്ഥിക്ക് മുഖം കൊടുക്കാന്‍ വി.എസ്​ തയാറായില്ല. മുതിര്‍ന്ന നേതാവ്​ വി.എസി​​ന്‍റെ പെരുമാറ്റം എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.


നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളി. കോട്ടയത്തും, പൂഞ്ഞാറിലും ജയ സാധ്യത കുറഞ്ഞവരെ മത്സരിപ്പിച്ചു. നേതൃത്വം കെട്ടിയിറക്കിയവരെയാണ്​ മത്സരിപ്പിച്ചതെന്നും ആരോപണമുണ്ട്​. ചര്‍ച്ചയില്‍ സി.പി.ഐക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷത്തെ പോലെയാണ് സി.പി.ഐ പെരുമാറുന്നത്. സര്‍ക്കാരി​​ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സം നില്‍ക്കുന്നുവെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.



Share this News Now:
  • Google+
Like(s): 118