03 January, 2018 02:10:20 PM


വ്യാജ രജിസ്ട്രേഷന്‍ : സുരേഷ് ഗോപി എംപിയുടെ അറസ്റ്റ് നീട്ടി



കൊച്ചി: വ്യാജവാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. പത്ത് ദിവസത്തേക്ക് കൂടി സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതി ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപെ്പടുവിക്കുകയായിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു.

വ്യാജരേഖ ചമച്ച്‌ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസില്‍ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

 പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് തന്‍റെ ഔഡി കാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010-ല്‍ പുതുച്ചേരിയില്‍ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ 2014-ല്‍ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.




Share this News Now:
  • Google+
Like(s): 219