03 January, 2018 11:25:18 AM


എച്ച്‌​.1ബി വിസ: അമേരിക്കയുടെ പുതിയ നയം അഞ്ച്​ ലക്ഷം ഇന്ത്യക്കാരെ ബാധിക്കും



വാഷിങ്​ടണ്‍: എച്ച്‌​.1ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ അമേരിക്കയുടെ പുതിയ നയം അഞ്ച്​ ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന്​ സൂചന. അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡിന്​ ​അപേക്ഷ നല്‍കിയവര്‍ക്ക്​ എച്ച്‌​.1ബി വിസ ദീര്‍ഘിപ്പിച്ചു നല്‍കേണ്ടെന്ന അമേരിക്കയുടെ നിലപാടാണ്​ ഇന്ത്യക്കാര്‍ക്ക്​ തിരിച്ചടിയാവുക.


യു.എസില്‍ ആറ്​ വര്‍ഷം താമസിക്കുന്നവര്‍ സ്ഥിരതാമസത്തിനായുള്ള ഗ്രീന്‍കാര്‍ഡിന്​ അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍, ഗ്രീന്‍കാര്‍ഡ്​ ലഭിക്കുന്നത്​ വരെ ഇവര്‍ എച്ച്‌​.1ബി വിസയില്‍ തുടരുകയാണ്​ പതിവ്​. പുതിയ നിര്‍ദേശപ്രകാരം ഇവര്‍ക്ക്​ ഇത്തരത്തില്‍ അമേരിക്കയില്‍ തുടരാനാവില്ല. ഗ്രീന്‍കാര്‍ഡ്​ ലഭിക്കുന്നത്​ വരെ ഇവര്‍ക്ക്​ ​അമേരിക്കയില്‍ നിന്ന്​ വിട്ടുനില്‍ക്കേണ്ടി വരും.


അമേരിക്കക്കാര്‍ക്ക്​ മുന്‍ഗണന നല്‍കുന്നതി​​െന്‍റ ഭാഗമായി എച്ച്‌​.1ബി വിസയിലടക്കം നിയന്ത്രണങ്ങള്‍ ട്രംപ്​ ഏര്‍പ്പെടുത്തിയിരുന്നു. ഇതി​ന്‍റെ ഭാഗമായാണ്​ പുതിയ നിബന്ധനകളുമായി യു.എസ്​ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്​.



Share this News Now:
  • Google+
Like(s): 199