Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

03 January, 2018 11:09:29 AM


പെറുവില്‍ ബസ് പാറിയിടുക്കിലേക്ക് മറിഞ്ഞ് 48 പേര്‍ മരിച്ചു



ലിമ: പെറുവില്‍ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേര്‍ കൊല്ലപ്പെട്ടു. ഹൗക്കോയില്‍ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. 'പിശാചിന്‍റെ വളവ്' എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പെറു പോലീസ് പറഞ്ഞു.


കടലിനോട് ചേര്‍ന്ന് കിടക്കുന്ന പാറയിടുക്കിന് 100 മീറ്റര്‍ താഴ്ചയുണ്ട്. അപകടം രാത്രി നടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ലിമയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന സ്ഥലം.അപകടം മുന്നില്‍കണ്ട് ഇതുവഴി ബസുകള്‍ക്കും ട്രക്കുകള്‍ക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. കാറുകള്‍ മറ്റു റൂട്ടിലൂടെയാണ് സഞ്ചരിക്കാറുള്ളത്.



Share this News Now:
  • Google+
Like(s): 47