Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

03 January, 2018 10:55:01 AM


കൊച്ചിയില്‍ പോലീസ് സ്റ്റേഷൻ വളപ്പിൽ എഎസ്ഐ തൂങ്ങി മരിച്ച നിലയിൽ



കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷൻ വളപ്പിൽ എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എഎസ്ഐ കൊച്ചി വല്ലാര്‍പാടം പള്ളിക്കവീട്ടില്‍ ടി.എം തോമസി(52)നെയാണ് സ്റ്റേഷന് പിന്നിലെ പാര്‍ക്കിംഗ് ഷെല്‍ട്ടറിനോട് ചേര്‍ന്നുള്ള വിസിറ്റിംഗ് റൂമിന് വെളിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ തോമസിന് ചൊവ്വാഴ്ച അവധിയായിരുന്നു. ബുധനാഴ്ച മുതല്‍ ലീവെടുത്തിരിക്കുകയായിരുന്നു. എന്നിട്ടും ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ തോമസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇതില്‍ അസ്വഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. വെളുപ്പിനെയാണ് കയറില്‍ തൂങ്ങിമരിച്ച നിലയില്‍ തോമസിനെ കണ്ടെത്തിയത്. കണ്‍ട്രോള്‍ റൂമിലായിരുന്ന തോമസ് മൂന്ന് മാസം മുമ്പാണ് കടവന്ത്ര സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്നത്.



Share this News Now:
  • Google+
Like(s): 49