03 January, 2018 10:39:30 AM


മൂടൽ മഞ്ഞ് : ദില്ലിയിൽ വ്യോമ-റെയിൽ ഗതാഗതങ്ങൾ താറുമാറായി




ദില്ലി: മൂടൽ മഞ്ഞിനെ തുടർന്നു ദില്ലിയിൽ ഇന്നും വ്യോമ-റെയിൽ ഗതാഗതങ്ങൾ താറുമാറായി. മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു കാഴ്ച അവ്യക്തമായതുമൂലമാണ് ഗതാഗത സംവിധാനങ്ങൾ താറുമാറായത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളെയാണ് മൂടൽ മഞ്ഞ് ബാധിച്ചിരിക്കുന്നത്.

മൂടൽ മഞ്ഞ് മൂലം 18 സർവീസുകളാണ് വൈകുന്നത്. ട്രെയിൻ സർവീസുകളെയും മഞ്ഞ് പ്രതികൂലമായി ബാധിച്ചു. 21 സർവീസുകൾ റദ്ദാക്കി. 59 സർവീസുകൾ വൈകുകയും 13 സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു. ഡൽഹിയിൽ ഏതാനും ദിവസം കൂടി മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്.



Share this News Now:
  • Google+
Like(s): 167