02 January, 2018 09:00:55 PM


ഏഴരപൊന്നാനയുടെ നാടിന് പുത്തനുണര്‍വ്വേകി സമൂഹതിരുവാതിര




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ നടന്ന സമൂഹ തിരുവാതിര ഏഴരപൊന്നാനയുടെ നാടിന് പുത്തന്‍ അനുഭവമായി. ധനുമാസത്തിലെ തുരുവാതിരയോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രമൈതാനിയില്‍ അരങ്ങേറിയ തിരുവാതിരകളിയില്‍ ഇരുന്നൂറ്റമ്പതിലധികം വനിതകള്‍ പങ്കെടുത്തു.

പ്രശസ്ത തിരുവാതിര കലാകാരി ഹരിപ്പാട് സുജാ സുബ്രഹ്മണ്യം ഭദ്രദീപം കൊളുത്തിയ ശേഷം അരങ്ങേറിയ തിരുവാതിരകളിയില്‍ ആറ് വൃത്തങ്ങളിലായാണ് കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തത്. ആദ്യം പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ കുട്ടികളും കൗമാരപ്രായക്കാരും അടുത്ത വൃത്തത്തില്‍ വിവാഹത്തിനു ശേഷമുള്ള പൂത്തിരുവാതിരക്കാരായ യുവതികളും അണിനിരന്നു. 

നാല്‍പത് മിനിറ്റുകളോളം നീണ്ടുനിന്ന തിരുവാതിരയില്‍ ആറ് പാട്ടുകള്‍ക്ക് മലയാളമങ്കമാര്‍ ചുവടുവെച്ചു.  ഏറ്റുമാനൂര്‍ ടൗണ്‍ എന്‍.എസ്.എസ് കരയോഗം വനിതാസമാജത്തിന്‍റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി. 



Share this News Now:
  • Google+
Like(s): 196