Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

02 January, 2018 07:13:44 PM


കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു



കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപമാണ് സംഭവം. എന്നാല്‍ തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ലോറി പൂര്‍ണമായും കത്തി നശിച്ചു. കണ്ണൂരില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്.

അപകട സമയത്ത് രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പുറകില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇരുവരും ഇറങ്ങിയോടുകയായിരുന്നു. തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് അഗ്നി സുരക്ഷാ സേനയുടെയും എടക്കാട്, ധര്‍മ്മടം പോലീസിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്.



Share this News Now:
  • Google+
Like(s): 41