Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

02 January, 2018 02:34:50 PM


മേല്‍വസ്ത്രം ധരിക്കാതെ യുവതികള്‍ ആഘോഷത്തില്‍; സ്പര്‍ശിച്ച യുവാവിന് മര്‍ദ്ദനം



ന്യൂസിലാന്‍ഡ്: മേല്‍വസ്ത്രം ധരിക്കാതെ സംഗീത ആഘോഷത്തില്‍ പങ്കെടുത്ത യുവതിയെ അനുമതിയില്ലാതെ സ്പര്‍ശിച്ച യുവാവിന് മര്‍ദ്ദനം. ഇരുപതുകാരിയായ മഡേൽൺ ആൻലോ-കിറ്റ്സ് മില്ലർ എന്ന യുവതിയും സുഹൃത്തും ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. ന്യൂസിലാന്‍ഡിലെ ഗിസ്ബോണില്‍ നടന്ന റിഥം ആന്‍ഡ് വൈന്‍സ് ആഘോഷത്തിനിടെയാണ് സംഭവം. 


മാറിടം കാണത്തക്ക വിധത്തില്‍ തിളങ്ങുന്ന നേരിയ മേല്‍ വസ്ത്രവും തീരെ ഇറക്കം കുറഞ്ഞ സ്കേര്‍ട്ടുമാണ് യുവതി ധരിച്ചിരുന്നത്. യുവതിയും സുഹൃത്തും ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ യുവാവ് അനുമതിയില്ലാതെ യുവതിയെ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്നാണ് അനുവാദമില്ലാതെ സ്പര്‍ശിച്ചുവെന്നാരോപിച്ച് യുവതിയും സുഹൃത്തും യുവാവിനെ മര്‍ദ്ദിച്ചത്. യുവതിയും സുഹ‍ൃത്തും മേല്‍വസ്ത്രമില്ലാതെ നെഞ്ചില്‍ തിളങ്ങുന്ന ചായവും തേച്ച് ന്യൂസിലന്‍ഡില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്ത ചിത്രങ്ങളും ഡെയിലി മെയില്‍ പുറത്തു വിട്ടു.







Share this News Now:
  • Google+
Like(s): 121