01 January, 2018 07:43:07 PM


ആത്മഹത്യകുറിപ്പ് സമൂഹമാധ്യമത്തില്‍ ഇട്ട ശേഷം യുവാവ് ആറ്റില്‍ ചാടി മരിച്ചു



ഏറ്റുമാനൂർ : പൊന്‍കുന്നം സ്വദേശി യുവാവ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. സമൂഹമാധ്യമത്തിൽ തന്‍റെ ആത്മഹത്യ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ്  പൊന്‍കുന്നം സ്വദേശി അമല്‍ ജി കൃഷ്ണ (21) പേരൂര്‍ കിണറ്റിൻമൂട് തൂക്കുപാലത്തിന് സമീപം വെളളത്തില്‍ ചാടിയത്. പൊന്‍കുന്നം ചിറക്കടവ് മഞ്ഞപ്പള്ളിക്കുന്ന് നടുവിലേടത്ത് ഗോപാലകൃഷ്ണന്‍റെ മകനാണ് അമല്‍. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. 


കൈകള്‍ കൂട്ടികെട്ടിയ ശേഷം ആറ്റുതീരത്തെ വഞ്ചിമരത്തില്‍ നിന്നും ചാടുകയായിരുന്നു. ഇയാള്‍ ചാടുന്നത് തൂക്കുപാലത്തില്‍ നിന്നും കണ്ട ആളുകളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവില്‍ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.


പൊന്‍കുന്നത്തു നിന്നും ബൈക്കിലാണ് അമല്‍ പേരൂരിലെത്തിയത്. ആറ്റുതീരത്ത് ബൈക്ക് നിര്‍ത്തിയശേഷം അമല്‍ കൂട്ടുകാരനെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു, മാത്രമല്ല, താക്കോല്‍ ബൈക്കിലുണ്ടെന്നും സഹോദരനെയും കൂട്ടികൊണ്ടു വന്ന് ബൈക്ക് കൊണ്ടുപോകണമെന്നും  പറഞ്ഞുവത്രേ. മണര്‍കാട് പോലീസ് മേൽനടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 364