01 January, 2018 02:53:13 PM


കോടിയേരിയുടെ വീട്ടിലെ ശത്രുസംഹാര പൂജ വിവാദമാകുന്നുകണ്ണൂര്‍: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ ശത്രു സംഹാര പൂജ?. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരാങ്ങള്‍ക്കുെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടിയെയും അണികളെയും നിരന്തരം ഉദ്ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലാണ് ശത്രുസംഹാര പൂജ നടന്നതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂമൂടലിന്‍റെയും ഏലസിന്‍റെ പേരില്‍ നേരത്തെ തന്നെ  കോടിയേരിയുടെ പേര് വന്നിരുന്നെങ്കിലും  അതില്‍ നിന്നെല്ലാം വിദഗ്ധമായി രക്ഷപ്പെടാന്‍ കോടിയേരിക്ക് കഴിഞ്ഞിരുന്നു. കായല്‍ കൈയേറ്റവും ഓഖിയും സാമ്പത്തിക പ്രതിസന്ധിയും  തുടങ്ങി സര്‍ക്കാരിന്‍റെ പ്രതിച്ഛായ്ക്കേറ്റ മങ്ങള്‍ മാറ്റാന്‍ പിണറായി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ പൂജ വിവാദമാകുന്നത്.  ഇതോടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇതൊരു ചര്‍ച്ചയാകുമെന്ന് ഉറപ്പായി.


ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്‍റെ പേരില്‍ പാര്‍ട്ടി പ്രാദേശിക ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പാര്‍ട്ടി അണികള്‍ക്കുമെതിരെ നടപടിയെടുക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച്‌ പൂജ കഴിച്ചത് പാര്‍ട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചര്‍ച്ചയായിട്ടുണ്ടെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു. കൈമുക്ക് ശ്രീധരന്‍  നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. 


സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച്‌ വൈദികര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലെത്തിയെന്ന് സൂചനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ കുടുംബാംഗങ്ങള്‍ തറവാട്ടില്‍ ദോഷ പരിഹാര പൂജകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടിയേരിക്ക് വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ പൂജ കഴിച്ചിരുന്നു ഇതും വന്‍ വിവാദമായിരുന്നു. കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി കഴിച്ചതും ചര്‍ച്ചയായതിനു പിന്നാലെയാണ് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.കടംകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി കഴിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടിയേരിയാണ് അന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുകയുമായിരുന്നു.


എന്നാല്‍ കടകംപള്ളിക്കെതിരെ നിലപാടെടുത്ത കോടിയേരി തന്നെ ഇത്തരത്തില്‍ ശത്രുദോഷ പരിഹാര പൂജ നടത്തിയതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും മുറുമുറുപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്‍റപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ ഡിസംമ്പര്‍ നാലു മുതല്‍ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലെത്തിയെന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പാര്‍ട്ടിക്കകത്തും വലിയ പൊട്ടിത്തെറിക്ക് ഇത് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.


അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട കോടിയേരിയുടെ കൈമുട്ടിന് മുകളില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. പാര്‍ട്ടി അണികളെ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കണമെന്ന് ആവേശത്തോടെ പറഞ്ഞ് കൈയ്യുയര്‍ത്തിയതാണ് കോടിയേരിക്ക് വിനയായത്. കൈ ഉയര്‍ത്തിയപ്പോള്‍ മുട്ടിന് മുകളില്‍ ജപിച്ച്‌ കെട്ടിയ ഏലസ് ക്യാമറകളുടെ കണ്ണില്‍ പതിയുകയായിരുന്നു. എന്നാല്‍ പിന്നീട് അത് ഏലസല്ലെന്ന വാദവുമായി സിപിഎം രംഗത്തെതുകയും ചെയ്തിരുന്നു. ഇത് പ്രമേഹ രോഗികകള്‍ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചത്.Share this News Now:
  • Google+
Like(s): 457