01 January, 2018 01:06:52 PM


ജൂനിയര്‍ ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ച ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍



തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യ വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ജൂ​​​ണി​​​യ​​​ര്‍ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ വീണ്ടും സമരം തുടങ്ങിയതിനേത്തുടർന്ന് ഇവരുമായി ഇന്ന് സർക്കാർ വീണ്ടും ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.


അതേസമയം, സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴചയും ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നു പറഞ്ഞ മന്ത്രി എന്തിനാണ് വീണ്ടും സമരം തുടങ്ങിയത് എന്നറിയാൻ വേണ്ടി മാത്രമാണ് ഇന്ന് ചർച്ച വിളിച്ചിരിക്കുന്നതെന്നും പറഞ്ഞു.


നേരത്തെ നടന്ന ചർ‌ച്ചയ്ക്കു ശേഷം സമരം അവസാനിപ്പിക്കാം എന്ന് വാക്കുതന്ന ശേഷമാണ് പ്രതിനിധികൾ മടങ്ങിയത്. അതനുസരിച്ച് അവർ സമരം അവസാനിപ്പിക്കുകയും ചെയ്തതാണ്. എന്നാൽ, ഇപ്പോൾ വീണ്ടും സമരം തുടങ്ങിയത് ചില സ്ഥാപിത താത്പര്യക്കാരുടെ മാത്രം ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.



Share this News Now:
  • Google+
Like(s): 173