01 January, 2018 11:48:15 AM


കശ്മീരില്‍ ഏറ്റുമുട്ടല്‍ : അഞ്ച് ജവന്മാര്‍ മരിച്ചു; രണ്ടു തീവ്രവാദികളെ വധിച്ചു



ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവന്മാര്‍ മരിച്ചു. രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. നിരവധി ജവന്മാര്‍ക്ക് പരിക്കേറ്റു. സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന ഒരു തീവ്രവാദിക്ക് വേണ്ടി പ്രദേശത്ത് ഭീകരവിരുദ്ധ സേനയും സി.ആര്‍.പി.എഫും സൈന്യവും തിരച്ചില്‍ തുടരുകയാണ്.


ഞായറാഴ്ച ജ​മ്മു ക​ശ്​​മീ​രി​ലെ ലെ​ത്​​പോ​റ​ സി.​ആ​ര്‍.​പി.​എ​ഫ്​ 185 ബ​റ്റാ​ലി​യ​ന്‍​ ക്യാമ്പിന്​ നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച്​ ജ​വാ​ന്മാ​ര്‍​ക്ക് ജീവഹാനിയുണ്ടായി. മൂ​ന്ന്​ ജ​വാ​ന്മാ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. അതേസമയം, ചാ​വേ​റു​ക​ളാ​യെ​ത്തി​യ മൂ​ന്ന്​​ ജ​യ്‍ഷെ മു​ഹ​മ്മ​ദ്​ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 10 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കശ്മീര്‍ മേഖലയില്‍ 200 തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 35