01 January, 2018 11:32:27 AM


പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; ഒരാള്‍ വെട്ടേറ്റു മരിച്ചു



തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടെ ബാലരാമപുരത്ത് സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതരാവസ്ഥയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ശാന്തിപുരം കോളനിയില്‍ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


വെട്ടേറ്റ് അരുണ്‍ ജിത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. അരുണിന്റെ സുഹൃത്തായ വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 177