31 December, 2017 01:47:10 PM


മു​ന്ന​ണി​മാ​റ്റം: അ​ന്തി​മ തീ​രു​മാ​നം ജ​നു​വ​രി​യി​ലെ​ന്ന് ജെ​ഡി​യു



തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി​മാ​റ്റ​ത്തി​ൽ ജ​നു​വ​രി 12ന് ​അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് ജെ​ഡി​യു. ഇ​തി​നാ​യി ജ​നു​വ​രി 11, 12 തീ​യ​തി​ക​ളി​ൽ നി​ർ​ണാ​യ​ക നേ​തൃ​യോ​ഗ​ങ്ങ​ൾ ചേ​രും. ജെ​ഡി​എ​സി​ൽ ല​യി​ക്കാ​തെ പാ​ർ​ട്ടി​യെ എ​ൽ​ഡി​എ​ഫി​ലെ​ത്തി​ക്കാ​നാ​ണ് ജെ​ഡി​യു ഇ​പ്പോ​ൾ ശ്ര​മം ന​ട​ത്തു​ന്ന​ത്. രാ​ജ്യ​സ​ഭാ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യം ജെ​ഡി​യു ഇ​ട​തു​മു​ന്ന​ണി​ക്കു മു​ന്നി​ൽ​വ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത്ത​ര​ത്തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മു​മാ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ന്ന​ത്.

മു​ന്ന​ണി​യി​ലെ​ത്തി​യാ​ൽ പാ​ർ​ട്ടി​ക്ക് ഒ​രു ലോ​ക്സ​ഭാ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ജെ​ഡി​യു ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പാ​ർ​ട്ടി ദേ​ശീ​യ നേ​താ​വ് നി​തീ​ഷ് കു​മാ​റി​ന്‍റെ ബി​ജെ​പി ബാ​ന്ധ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് മു​ന്ന​ണി​മാ​റ്റ ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 60