31 December, 2017 01:28:00 PM
തക്കാളി ഉല്‍പ്പാദനം വര്‍ദ്ധിച്ചു; മൊത്തവില അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയായി
പീരുമേട്: തക്കാളിയുടെ മൊത്തവില അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയായി കുറഞ്ഞു. ഉല്‍പ്പാദനം കൂടിയതാണ് വിലകുറയാന്‍ കാരണം.ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 60 രൂപവരെ തക്കാളിയുടെ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. കൃഷി ചെയ്യുന്നവര്‍ക്ക് കിലോക്ക് മൂന്ന് രൂപയാണ് ലഭിക്കുന്നത്. തോട്ടങ്ങളില്‍നിന്ന് തക്കാളി കര്‍ഷകര്‍ വിളവ് എടുക്കാതെയായി. തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് പോലും വരുമാനം ലഭിക്കുന്നില്ലെന്നതാണ് കാരണം. ചില്ലറ മാര്‍ക്കറ്റുകളില്‍ വില ഇരുപതു രൂപ വരെയാണ്.