30 December, 2017 09:10:33 PM


ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം



ഏറ്റുമാനൂര്‍: എം.സി. റോഡില്‍ പടിഞ്ഞാറെ നടയ്ക്കു സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു. പട്ടിത്താനം കോനാട്ട് ശ്രീധരന്റ മകൻ ബൈജു (40) വാണ് കോട്ടയം മെഡിക്കൽ കോളേജ് ആശു്ത്രിയൽ പ്രവേശിപ്പിക്കപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ തിരു ഏറ്റുമാനൂരപ്പന്‍ ബസ്ബേയിലായിരുന്നു അപകടം. 

പട്ടിത്താനം പടിയറ വീട്ടില്‍ അജിമോന്‍ ആന്‍റണിയുടെ പേരിലുള്ളതാണ് അപകടത്തില്‍ പെട്ട ഓട്ടോറിക്ഷ. എന്നാല്‍ പരിക്കേറ്റ ബൈജു ബോധരഹിതനായതിനാല്‍ ആദ്യം തിരിച്ചറിയാനായിരുന്നില്ല. ഏറ്റുമാനൂരില്‍ നിന്നും കാണക്കാരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷാ ബസ് ബേയ്ക്കു മുന്നിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡിനെതിര്‍വശത്തേക്ക് നീങ്ങുകയും എതിർദിശയിൽ നിന്നും വന്ന മാരുതി വാന്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മലക്കം മറിഞ്ഞ ശേഷം ഓട്ടോറിക്ഷ തൊട്ടടുത്ത കെട്ടിടത്തിന്‍റെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഓട്ടോറിക്ഷയിൽ നിന്നും അപകടകരമാം വിധം റോഡിൽ പരന്നൊഴുകിയ ഓയിൽ

കോട്ടയത്തു നിന്നും ഫയര്‍ ഫോഴ്സ് സംഘം എത്തി കഴുകി കളയുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഈ അപകടത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ഇതേ സ്ഥലത്ത് ഒരു ബൈക്ക് യാത്രികനും അപകടത്തില്‍ പെട്ടിരുന്നു. റോഡിന് കുറുകെ കടന്ന വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.



Share this News Now:
  • Google+
Like(s): 141