30 December, 2017 01:17:58 PM


കേരള കോണ്‍ഗ്രസ് ബ്രി)യുമായുള്ള സഹകരണം: എന്‍സിപിയില്‍ ഭിന്നത



കൊച്ചി: കേരള കോണ്‍ഗ്രസ്ബി-യുമായി സഹകരിക്കാനുള്ള എന്‍സിപിയുടെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ ഭിന്നത. എ.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി വിഭാഗമാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയോടെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയില്‍ ലയിക്കുന്നതിനെ അനുകൂലിച്ച്‌ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.

ലയനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുമായി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ചര്‍ച്ച നടത്തിയതായണ് വിവരം. ഇതിനു പിന്നാലെയാണ് എതിര്‍പ്പുമായി എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കന്‍മാര്‍ രംഗത്തെത്തിയത്. പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തിയ നീക്കം ചര്‍ച്ച ചെയ്യണമെന്ന് എന്‍സിപി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍ ആവശ്യപ്പെട്ടു. ഇന്ന് കൊച്ചിയില്‍ നടക്കുന്ന എന്‍സിപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗത്തിലെ മുഖ്യ അജണ്ട ഇതാകുമെന്നും കാപ്പന്‍ പറഞ്ഞു.

ശശീന്ദ്രന്‍റേയും തോമസ് ചാണ്ടിയുടെയും കേസുകള്‍ തീര്‍പ്പാക്കാത്തതു മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിനു തടസമാകുമെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലിന് കാരണമായിരിക്കുന്നത്.ഫോ​​​ണ്‍​കെ​​​ണി കേ​​​സി​​​ല്‍ മ​​​ന്ത്രിസ്ഥാ​​​നം രാ​​​ജിവ​​​ച്ച എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന് ജു​​​ഡീഷ​​ല്‍ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​ഷ​​​ന്‍ അ​​​നു​​​കൂ​​​ല റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ല്‍​​​കി​​​യെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ കേ​​​സ് തീ​​​ര്‍​​​പ്പാ​​​യി​​​ട്ടി​​​ല്ല. ഭൂ​​​മി കൈ​​​യേ​​​റ്റ ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ രാ​​​ജി​​വ​​​ച്ച തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ കേ​​​സും കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.



Share this News Now:
  • Google+
Like(s): 111