30 December, 2017 01:05:12 PM


മുഖ്യമന്ത്രിയെ വധിക്കുമെന്ന് സന്ദേശമയച്ച രണ്ട് പാലക്കാട് സ്വദേശികള്‍ പിടിയില്‍



തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണ്‍ സന്ദേശമയച്ച സംഭവത്തില്‍ രണ്ട് പാലക്കാട് സ്വദേശികള്‍ പൊലീസ് പിടിയില്‍. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവരുള്ളത്. അയല്‍വാസിയോട് പക വീട്ടുന്നതിനായി അവരുടെ ഫോണില്‍ നിന്ന് സന്ദേശം അയച്ചെന്നാണ് പ്രതികളുടെ വാദം. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നത്. സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ ത​​​​െന്‍റ ഫോണ്‍ ഏതാനും നാള്‍ മുമ്പ് നഷ്​ടപ്പെട്ടതായി അറിയിച്ചിരുന്നു.


ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ്കുമാറി​​​​െന്‍റ ഫോണിലാണ് ഇന്നലെ ഭീഷണി സന്ദേശം എത്തിയത്. സജേഷ്കുമാര്‍ ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്നതിനിടെ രാവിലെ 10.24നാണ് മൊബെലില്‍ സന്ദേശം വന്നത്. 'മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും' എന്നായിരുന്നു സന്ദേശം. തൃശൂരിലെത്തിയ ഉടനെ സജേഷ്കുമാര്‍ ഈസ്​റ്റ്​ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 47