30 December, 2017 11:51:14 AM


ദില്ലിയില്‍ കനത്ത മൂടല്‍ മഞ്ഞ് ;13 ട്രെയിനുകള്‍ റദ്ദാക്കി



ദില്ലി: കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ ഡല്‍ഹിയില്‍ 36 ട്രെയിനുകള്‍ വൈകിയോടുന്നു. 13 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മുതല്‍ ദില്ലിയില്‍ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ കാഴ്ച  സാധ്യമാകാത്തതിനാലാണ് ട്രെയിനുകളുടെ സര്‍വീസുകള്‍ക്ക് മാറ്റം വരുത്തിയിരിക്കുന്നത്. യാത്ര ആരംഭിക്കുന്നതിനു മുന്‍പ് യാത്രക്കാരോട് റെയില്‍വേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.



Share this News Now:
  • Google+
Like(s): 211