Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

30 December, 2017 10:28:12 AM


ക്ഷേമനിധി വിഹിതം തിരിച്ചു നൽകിയില്ല; ചാരായ തൊഴിലാളികൾ പ്രക്ഷോഭത്തിൽ



കോട്ടയം: ക്ഷേമനിധി വിഹിതം തിരിച്ച് നല്‍കാത്തതിനെതിരെ ചാരായത്തൊഴിലാളികള്‍ പ്രതിഷേധത്തിലേക്ക്. ചാരായഷാപ്പുകള്‍ നിലവിലുണ്ടായിരുന്ന കാലത്ത് തങ്ങളില്‍ നിന്നും ക്ഷേമനിധി ബോര്‍ഡിലേക്ക് നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ച തുകയ്ക്കുവേണ്ടിയാണ് തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചിട്ടും സര്‍ക്കാര്‍ തലത്തില്‍ നിന്ന് വിഷയത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം.


96-ലെ ചാരായനിരോധനം നടപ്പില്‍ വന്നതോടെ 12368 പേര്‍ക്കാണ് സംസ്ഥാനത്താകെ തൊഴില്‍ നഷ്ടപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കുമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്നുമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. വിവിധ സമയങ്ങളിലായി 147 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ പോലും, പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അതിന് പുറമെയാണ് തിരികെ ലഭിക്കേണ്ട ക്ഷേമനിധി വിഹിതവും ഇവര്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടായിരിക്കുന്നത്.


1990ലെ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം ഒരുലക്ഷത്തിലധികം രൂപ തൊഴിലാളികള്‍ ബോര്‍ഡിലേക്ക് അടച്ചിരുന്നു. സര്‍ക്കാാര്‍ വിഹിതവും ചേര്‍ത്തുള്ള തുക തിരികെ ലഭിക്കേണ്ടതാണെങ്കിലും 22 വര്‍ഷം പിന്നിടുമ്പോഴും മാറി മാറി വന്ന സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് ഇവര്‍ പറയുന്നു. പുനരധിവാസവും നഷ്ടപരിഹാരവും അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നിലവില്‍ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ക്ഷേമനിധി തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷസമരത്തിന് തയാറെടുക്കുകയാണ് പഴയ ചാരായഷാപ്പ് ജീവനക്കാരും കുടുംബാംഗങ്ങളും.



Share this News Now:
  • Google+
Like(s): 17