29 December, 2017 09:46:11 PM


പാലാ കടപ്ലാമറ്റത്ത് വീടിന് തീപിടിച്ചു; വൻ നാശനഷ്ടം, ആളപായമില്ല

പാലാ: കടപ്ലാമറ്റത്ത് വീടിന് തീപിടിച്ച് വൻ നാശനഷ്ടം. കൊച്ചയ്യാകാനാൽ മേഴ്സി ബേബിയുടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും വെള്ളിയാഴ്ച വൈകിട്ട് ഏഴര മണിയോടെയാണ് തീ പടർന്നത്. ഈ സമയം വീട്ടുകാർ പ്രാർത്ഥനയിലായിരുന്നു. വീട്ടിനുള്ളിൽ പുക നിറഞ്ഞതിനെ തടർന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് അടുക്കള ഭാഗം തീയിലമർന്നത് കാണുന്നത്.


റബ്ബർ ഷീറ്റ് പുകയ്ക്കാനിട്ടിരുന്നിടത്തു നിന്നും തീ പടർന്നതാണെന്നാണ് കരുതുന്നത്. കിടങ്ങൂരിൽ നിന്നും പോലീസും പാലായിൽ നിന്നും ഫയർഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തീ അണച്ചു.



Share this News Now:
  • Google+
Like(s): 732