Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

29 December, 2017 09:04:56 PM


'പാല്‍ കസ്റ്റഡിയില്‍' എന്ന മില്‍മയുടെ പരസ്യ ചിത്രം പ്രതിക്കൂട്ടില്‍




കോട്ടയം: പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ മില്‍മയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യം പ്രതിക്കൂട്ടില്‍.  പാലായിലെ മഹാത്മാ ഗാന്ധി  നാഷണല്‍ ഫൗണ്ടേ‍ഷന്‍ ചെയര്‍മാന്‍ എബി ജെ ജോസാണ് പരസ്യത്തെ പ്രതിക്കൂട്ടിലാക്കിയത്. പോലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ  പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം  ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരസ്യത്തിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. 

1950ലെ ചിഹ്ന നാമ ആക്ട് പ്രകാരം  പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.  പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. പോലീസ് സ്റ്റേഷനാണെന്ന ധാരണ ഉള്ളവാക്കാനാണ് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചിട്ടുളളത്. എന്നാല്‍ ഏതുവിധത്തിലുള്ള ഗാന്ധിജിയുടെ ചിത്രവും പരസ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നു ഫൗണ്ടേഷന്‍ വ്യക്തമാക്കി.


ഈ സാഹചര്യത്തില്‍ അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു. മില്‍മ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ആഷിക് ആബു സംവിധാനം ചെയ്ത് ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ പരസ്യം 'തൊണ്ടിമുതലും ദൃക് സാക്ഷിയും' എന്ന പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. 

നേരത്തെ ഒരു സ്വര്‍ണ്ണ വ്യാപാര സ്ഥാപനം ചലച്ചിത്ര നടന്‍ മാധവനെ നായകനാക്കി പോലീസ്  പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു ചിത്രീകരിച്ച പരസ്യം ഫൗണ്ടേഷന്‍റെ പരാതിയെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനം നിയമം ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.



Share this News Now:
  • Google+
Like(s): 223