Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

29 December, 2017 06:55:52 PM


ബസ്സില്‍ കുഴഞ്ഞു വീണ അജ്ഞാതനെ തിരിച്ചറിയാനാകാതെ ആശുപത്രി അധികൃതര്‍



പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡില്‍ അജ്ഞാതന്‍ കുഴഞ്ഞു വീണു. ഇയാളെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അബോധാവസ്ഥയിലായ ഇയാള്‍ക്ക് ഷുഗര്‍ വളരെ കൂടുതലാണ്. 


ഇയാളുടെ കൈവശം പണമടങ്ങിയ ഒരു ബാഗുണ്ട്. എന്നാല്‍ മേല്‍വിലാസമോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല. കഴുത്തില്‍ സ്വര്‍ണ്ണ കൊന്തയും കൈയ്യില്‍ രണ്ട് സ്വര്‍ണ്ണ മോതിരവും ധരിച്ചിട്ടുണ്ട്. വെള്ളയും ഇളം നീല വരയുള്ള ഷര്‍ട്ടും ധരിച്ചിരിക്കുന്ന ഇയാള്‍ക്ക്  ഏകദേശം 65 വയസ് പ്രായം വരും. ഏറ്റുമാനൂര്‍ - അങ്കമാലി ടിക്കറ്റ് കൈവശം ഉണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0484-2523831, 9744051006 നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



Share this News Now:
  • Google+
Like(s): 234