Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

29 December, 2017 12:43:14 PM


കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് സി.പി.എമ്മിന് ഗുണം ചെയ്യില്ലെന്ന് മുഖ്യമന്ത്രി



പാലക്കാട്: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ ആശയത്തില്‍ വിശ്വാസിക്കുന്നവരാണെന്നും അതിനാല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സി.പി.എമ്മിന് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് നയം തന്നെയാണ് ബി.ജെ.പിയും പിന്തുടരുന്നത്. അത് കൊണ്ട് കോണ്‍ഗ്രസ് കൂട്ട് കെട്ടില്‍ പ്രയോജനമില്ല. എന്നാല്‍ തെറ്റായ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര കേന്ദ്രീകരണത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വരും നാളുകളില്‍ റിസര്‍വ് ബാങ്കിന്റെ അധികാരം കേന്ദ്രസര്‍ക്കാര്‍ എടുത്തു കളയും. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വന്‍ പ്രചാരണമാണ് നടക്കുന്നത്. ദളിതര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. അവരുടെ പിന്നോക്കാവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. കര്‍ഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാരാണിതെന്നും അതാണ് മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ വെടിവയ്പ്പുണ്ടാകാന്‍ കാരണമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 

വിവേകരഹിതമായാണ് കേന്ദ്രം നോട്ട് നിരോധനം നടപ്പാക്കിയത്. അതിന്റെ ഫലമായി വിപണിയില്‍ പണം എത്തുന്നത് ഇല്ലാതായി. ഇത് രാജ്യത്തെ സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും വളര്‍ച്ച പിന്നോട്ടായെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ട് രാജ്യത്തെ കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിയുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. എന്നിട്ട് കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിഞ്ഞോയെന്നും നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.



Share this News Now:
  • Google+
Like(s): 49