29 December, 2017 10:40:00 AM


മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; 15 പേര്‍ മരിച്ചു; മരിച്ചവരില്‍ 12 പേര്‍ സ്ത്രീകള്‍



മുംബൈ: മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച്‌ 15 പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു .മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. ലോവര്‍ പരേലിലെ സേനാപതി മാര്‍ഗിലെ കമലാമില്‍ കോംപൌണ്ടിലാണ് അപകടം നടന്നത്.37 എക്കല്‍ വിസ്തൃതിയിലുള്ള ഇവിടെ നിരവധി ഓഫീസുകളും കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 


ഒരു ഹോട്ടലിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ തീ ആളിപടര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. എട്ട് ഫയര്‍എഞ്ചിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തമുണ്ടായത് അര്‍ധരാത്രിയ്ക്ക് ശേഷമാണെന്നാണ് അറിയുന്നത്.നിരവധി വാര്‍ത്താചാനലുകളുടെ ഓഫീസുകളും ഈ കെട്ടിടത്തിലുണ്ട്. തീപിടുത്തമുണ്ടായതോടെ അവയുടെ പ്രവര്‍ത്തനവും നിലച്ചു. 



Share this News Now:
  • Google+
Like(s): 147