Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

28 December, 2017 08:22:26 PM


ഏറ്റുമാനൂരില്‍ കുടുംബശ്രീ സിഡിഎസ് വിഭജനം അട്ടിമറിച്ചതായി ആരോപണം



ഏറ്റുമാനൂര്‍:  കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് സൊസൈറ്റി (സിഡിഎസ്) രണ്ടായി വിഭജിക്കണമെന്ന നഗരസഭാ കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കപ്പെട്ടതായി ആരോപണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വാര്‍ഡുകളുടെ എണ്ണം മുപ്പതില്‍ കൂടുതല്‍ ആണെങ്കില്‍ സിഡിഎസ് കമ്മറ്റി വിഭജിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് നഗരസഭാ കൗണ്‍സിലില്‍ തീരുമാനമായത്. എന്നാല്‍ ഇതിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. കുടുംബശ്രീകളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി ഉടനെ വിഭജനം നടക്കാത്ത അവസ്ഥയുമാണ്.

മൂന്ന് തലങ്ങളിലായാണ് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം. അയല്‍കൂട്ടങ്ങള്‍, ഏരിയാ ഡവലപ്മെന്‍റ് സൊസൈറ്റി (എഡിഎസ്), സിഡിഎസ്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് നഗരസഭ ആയി മാറിയതോടെ വാര്‍ഡുകളുടെ എണ്ണം മുപ്പത്തഞ്ച് ആയി വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് സിഡിഎസ് കമ്മറ്റി വിഭജിച്ച് രണ്ടാക്കുവാനുള്ള തീരുമാനം കൈകൊണ്ടത്. തീരുമാനമുണ്ടായ ഉടന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ മുന്‍കൈയെടുത്ത് ജില്ലാ കുടുംബശ്രീ മി‍ഷനെ വിവരം അറിയിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. തീരുമാനം ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി രഹസ്യമാക്കി വെയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം.

ജനുവരി എട്ട് മുതല്‍ ഇരുപത്തഞ്ച് വരെയുള്ള തീയതികളില്‍ കുടുംബശ്രീയുടെ ത്രിതല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഭജനം ഇനി അസാധ്യമാണെന്ന് വരണാധികാരി അറിയിച്ചതോടെ വരും വര്‍ഷങ്ങളിലും നിലവിലുള്ള സംവിധാനം തുടരുമെന്ന് ഉറപ്പായി. സിഡിഎസ് തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാല്‍ വിഭജനം അത്ര എളുപ്പമല്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കുടുംബശ്രീ യൂണിറ്റുകളുടെ ചുമതല നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണനാണ്. എന്നാല്‍ സിഡിഎസ് വിഭജനത്തിന് തീരുമാനമെടുത്ത കൗണ്‍സിലില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും തന്നെ യഥാസമയം വിവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്നും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൂസന്‍ തോമസ് പറയുന്നു. തന്നെ അറിയിച്ചില്ലെങ്കില്‍ തന്നെ ജില്ലാ മിഷനെ അറിയിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് ഉദ്യേഗസ്ഥതലത്തിലാണ്. അവര്‍ തങ്ങളുെട കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് അവര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 609