Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

28 December, 2017 11:51:05 AM


കണ്ണൂര്‍ പാനൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു



കണ്ണൂർ: പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദനാണ് (52) വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ഇന്ന് പുലര്‍ച്ചെ പാല്‍ വിതരണത്തിന് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇരിട്ടി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് അന്ന് വെട്ടേറ്റത്. കഴിഞ്ഞ ആഴ്ച മാലൂരിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു



Share this News Now:
  • Google+
Like(s): 25