28 December, 2017 07:30:03 AM


വധശ്രമം: കഞ്ചാവ് മാഫിയയുമായി ബന്ധമുള്ള സഹോദരന്‍മാര്‍ റിമാന്‍ഡില്‍



കൊച്ചി: കഞ്ചാവ്‌ വില്‍പ്പനയെക്കുറിച്ച്‌ പോലീസിനു വിവരം നല്‍കിയെന്നാരോപിച്ച്‌ യുവാവിനെ പേപ്പര്‍ കട്ടര്‍ കൊണ്ട്‌ ദേഹത്ത്‌ വരയുകയും ഇടിക്കട്ടകൊണ്ട്‌ ഇടിക്കുകയും ചെയ്‌ത കേസില്‍ സഹോദരന്‍മാരെ ഞാറയ്‌ക്കല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഞാറക്കല്‍ മണ്‌ഡപത്തില്‍ അഖില്‍(23), ജിബിന്‍ (22) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പെരുമ്പിള്ളി സ്വദേശി കണ്ണപ്പശേരി രോഷിലി (20) നെയാണ്‌ ഇവര്‍ ആക്രമിച്ചത്‌. വധശ്രമത്തിനാണ്‌ പോലീസ്‌ കേസെടുത്തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. എസ്‌.ഐ: ആര്‍. രഗീഷ്‌കുമാറാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.



Share this News Now:
  • Google+
Like(s): 154