27 December, 2017 11:54:37 PM


കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്‌​കെ​യിലി​ല്‍ 2.2 തീവ്രത



പ​ത്ത​നം​തി​ട്ട: കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നേ​രി​യ ഭൂ​ച​ല​നം. കോ​ന്നി, തി​രു​വ​ല്ല, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, കു​ള​ത്തൂ​പ്പു​ഴ, കൊ​ട്ടാ​ര​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലില്‍ 2.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ലം മൂ​ന്നു സെ​ക്ക​ൻ​ഡ് നീ​ണ്ടു​ നി​ന്നു. ഭൂ​ച​ല​ന​ത്തി​ല്‍ വീ​ടു​ക​​ളി​ലെ ഓ​ടു​ക​ള്‍ ഇ​ള​കി വീ​ണു. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ട​ല്ല. ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം കൊ​ല്ല​ത്തി​നും പ​ത്ത​നം​തി​ട്ട​ക്കും ഇ​ട​യി​ലാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



Share this News Now:
  • Google+
Like(s): 354